മൂന്നിലവ് :പഞ്ചായത്തില്‍ എല്‍ഡിഎഫ് വൈസ് പ്രസിഡന്റ് ആശാമോള്‍ തോമസിനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. അഞ്ചിനെതിരെ എട്ടു വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയം പാസായി.
അവിശ്വാസ ചര്‍ച്ചയ്ക്ക് മുന്‍പേ രാജിവച്ച പ്രസിഡന്റ് കെ.ബി. സെനീനാമ്മ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ചാർലി ഐസക് അവിശ്വാസ പ്രമേയം അവതരി പ്പിച്ചു .തുടർന്ന് ചർച്ചയും നടന്നു. യുഡിഎഫ് -ആറ് ,എൽഡിഎഫ് -നാല് ,സ്വതന്ത്രർ- നാല് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.